Advertisement

കുവൈത്തിൽ കെട്ടിടത്തിന് തീപിടിച്ചു. 3 പേർക്ക് ദാരുണാന്ത്യം

കുവൈറ്റിലെ അൽ-റെഗ്ഗായി പ്രദേശത്തെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. കുവൈത്ത് ഫയർഫോഴ്‌സിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.

സംഭവത്തിൽ ഏകദേശം 15 പേർക്ക് പരിക്കേറ്റതായി അറബ് ടൈംസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നും, തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ നിരവധി പേർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയിതായി ദൃക്‌സാക്ഷികൾ പറഞ്ഞുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

ചില വ്യക്തികൾക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി, മറ്റുള്ളവരെ ആശുപത്രികളിലേക്ക് മാറ്റിയെന്ന് കുവൈറ്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *