Advertisement

ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉടനെന്ന് ട്രംപ്

ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉടനെന്ന് ട്രംപ്തെല്‍ അവിവ്: ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് സമര്‍പ്പിച്ച നിര്‍ദേശത്തിന്‍മേല്‍ ഹമാസ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഗസ്സയിലേക്ക് ആവശ്യത്തിന് സഹായം ഉറപ്പാക്കിയില്ലെങ്കില്‍ ഇസ്രായേലിനു മേല്‍ ഉപരോധം ചുമത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി.

ഗസ്സയില്‍ ഹമാസിനും ഇസ്രായേലിനും ഇടയില്‍ വെടിനിര്‍ത്തലിന് സാധ്യത തെളിഞ്ഞതായി ട്രംപ് പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസില്‍ ട്രംപ് പറഞ്ഞു.

അതേസമയം വിവിധ ഫലസ്തീന്‍ വിഭാഗങ്ങളുമായി യുഎസ് നിര്‍ദേശം ചര്‍ച്ച ചെയ്തു വരികയാണെന്ന് ഹമാസ് പ്രതികരിച്ചു. എന്നാല്‍ പുതിയ നിര്‍ദേശം നിലവിലെ രൂപത്തില്‍ നടപ്പാക്കിയാല്‍ ഗസ്സയില്‍ കൊലപാതകങ്ങളും പട്ടിണിയും തുടരാന്‍ മാത്രമേ സഹായിക്കൂ എന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബാസിം നയീം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *