ഗൾഫ് നാടുകളുടെ ഐക്യത്തിനും സംയുക്ത പ്രവർത്തനങ്ങൾക്കുമായി രൂപീകരിച്ച ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജിസിസി) 44-ാം വാർഷികം ആഘോഷിക്കുന്നു. 1981 മേയ് 25ന് ആറ് രാജ്യങ്ങൾ ചേർന്നാണ് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ രൂപീകരിച്ചത്. രാജ്യാന്തര സഹകരണ പ്രസ്ഥാനമായ ജിസിസിയുടെ ആസ്ഥാനം സൗദി അറേബ്യയിലെ റിയാദിലാണ്.
സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നിവയാണ് അംഗരാജ്യങ്ങൾ. ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയും സൈനിക -രാഷ്ട്രീയ സഹകരണവുമാണ് മുഖ്യ ലക്ഷ്യം.
Leave a Reply