അബുദാബി: കൊടും ചൂടിൽ വെന്തുരുകി യുഎഇ. ഇന്നലെ അബുദാബി ഷവാമെഖിൽ ഉച്ചയ്ക്ക് 2.30നു രേഖപ്പെടുത്തിയത് 50.4 ഡിഗ്രി സെൽഷ്യസ്. 22 വർഷത്തിനിടെ മേയിൽ രേഖപ്പെടുത്തിയ കൂടിയ ചൂടാണിതെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
സാധാരണ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത്. ഇതിനു മുൻപ് മേയ് മാസത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 2009ലാണ്, 50.2 ഡിഗ്രി സെൽഷ്യസ്.









Leave a Reply