Advertisement

ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാൻ; പാക്ക് കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ വിലക്ക്

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷ സാഹചര്യം രൂക്ഷമാകുന്നതിനിടെ കരയിൽനിന്നു കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ. 450 കിലോമീറ്റർ പ്രഹരശേഷിയുള്ള ‘അബ്ദലി വെപ്പൺ സിസ്റ്റം’ എന്ന മിസൈലാണ് പരീക്ഷിച്ചതെന്ന് പാക്ക് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കെയാണ് മിസൈൽ പരീക്ഷണം. പാക്ക് സൈന്യത്തിന്റെ കഴിവിലും സാങ്കേതിക കാര്യക്ഷമതയിലും പരിപൂർണ വിശ്വാസമുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രതികരിച്ചു.

അതിനിടെ, ഇന്ത്യൻ തുറമുഖങ്ങളിൽ പാക്കിസ്ഥാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി. ഇന്ത്യൻ കപ്പലുകൾ പാക്കിസ്ഥാൻ തുറമുഖങ്ങളിൽ പ്രവേശിക്കരുതെന്നും തുറമുഖ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. മെർച്ചന്റ് ഷിപ്പിങ് ആക്ട് 411ാം വകുപ്പ് പ്രകാരമാണ് നടപടി. ഇന്ത്യയുടെ സമുദ്ര താൽപര്യങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് തീരുമാനമെന്നും മന്ത്രാലയം ഉത്തരവിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *