Advertisement

അബ്​ദുൽ റസാഖി​ന്റെയും അബ്ബാസി​ന്റെയും മൃതദേഹം ഇന്ന് ഖബറടക്കും

ദമ്മാം: ദമ്മാമിൽ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്​ദുൽ റസാഖ്, കണ്ണൂർ ചെക്കിക്കുളം സ്വദേശി അബ്ബാസ് എന്നിവരുടെ മ​ൃതദേഹങ്ങൾ ഇന്ന് ഖബറടക്കും. അൽ ഖോബാർ ഇസ്‌കാൻ പാർക്കിലെ കിങ് ഫഹദ് ഗ്രാൻഡ്​ മസ്ജിദിൽ മഗ്‌രിബ് നമസ്കാരാനന്തരം നടക്കുന്ന മയ്യത്ത് നമസ്കാരത്തിന് ശേഷം തുക്ബ മഖ്​ബറയിലാണ്​ മറവ് ചെയ്യുക. മ​​ൃതദേഹങ്ങൾ കാണാനുള്ളവർ വൈകീട്ട് അഞ്ചിന്​ കിങ് ഫഹദ് ഗ്രാൻഡ്​ മസ്ജിദിലെത്തണം.

കഴിഞ്ഞ വ്യാഴാഴ്​ച നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്നും അബദ്ധത്തിൽ കാൽ വഴുതിവീണാണ് കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്​ദുൽ റസാഖ് മരിച്ചത്​. കഴിഞ്ഞ വെള്ളിയാഴ്ച്ച ദമ്മാമിലെ താമസസ്ഥലത്ത്​ വെച്ച്​ ഹൃദയാഘാതം മൂലമാണ് കണ്ണൂർ ചെക്കിക്കുളം സ്വദേശി അബ്ബാസ് മരിച്ചത്. ഇരുവരുടേയും മൃതദേഹങ്ങൾ ഖബറടക്കുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ലോക കേരള സഭാംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കം സഹായത്തിനുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *