ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാതലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഉടൻ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ട്.
വിവിധ ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ന് രാത്രി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തിയ ശേഷം പ്രധാനമന്ത്രി ജിദ്ദയിൽനിന്ന് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സ്തിരീകരണം വന്നിട്ടില്ല.
Leave a Reply