ജിദ്ദ: പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദര്‍ശനത്തിന് ജിദ്ദയിലെത്തി. അല്‍പസമയം മുമ്പാണ് അദ്ദേഹത്തേയും വഹിച്ചുള്ള എയര്‍ഫോഴ്‌സ് വിമാനം ജിദ്ദ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. സൗദി അതിര്‍ത്തി കടന്നതുമുതല്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് യുദ്ധ വിമാനങ്ങളുടെ അകമ്പടി ഏര്‍പ്പെടുത്തിയിരുന്നു.
ജിദ്ദയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. ഇന്ന് വൈകിട്ട് അഞ്ചിന് ജിദ്ദ റിട്‌സ് കാള്‍ട്ടനില്‍ ഇന്ത്യന്‍ പൗരന്മാരുമായി അദ്ദേഹം സംവദിക്കും. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് കൗണ്‍സിലിന്റെ യോഗത്തില്‍ കിരീടാവകാശിയോടൊപ്പം അദ്ദേഹം അധ്യക്ഷത വഹിക്കും. പ്രതിരോധ, വ്യാപാര, ഊര്‍ജ കരാറുകള്‍ ഒപ്പുവെക്കും.
സൗദി അറേബ്യയിലെ ദ്വിദിന സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ജിദ്ദയിലെ ഈന്തപ്പഴ ഫാക്ടറി സന്ദര്‍ശിക്കും. ദശകങ്ങളായി സൗദിയില്‍ വ്യാപാരം നടത്തുന്ന ഇന്ത്യന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാക്ടറി. ഇവിടത്തെ ജോലിക്കാരിലും കൂടുതലും ഇന്ത്യക്കാരാണ്.
ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കിടെ ഇന്ത്യന്‍ തൊഴിലാളികളുമായി ആശയവിനിമയം നടത്തുക പ്രധാനമന്ത്രി മോദിയുടെ പതിവാണ്. കഴിഞ്ഞ വര്‍ഷം കുവൈത്ത് സന്ദര്‍ശനത്തിടയിലും പ്രധാനമന്ത്രി ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു.
Leave a Reply