ജറൂസലേം: മസ്ജിദുല്‍ ഹറമും മസ്ജിദുന്നബവിയും കഴിഞ്ഞാല്‍ ലോക മുസ്ലിംകള്‍ ഏറ്റവുമധികം പവിത്രമായി കരുതുന്ന മസ്ജിദുല്‍ അഖ്‌സയില്‍ തീവ്രവലതുപക്ഷ ജൂതന്‍മാര്‍ സ്‌ഫോടനത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
ഇസ്‌റാഈലിന്റെ അധിനിവിശ്ട കിഴക്കന്‍ ജറുസലേമില്‍ സ്ഥിതിചെയ്യുന്ന അല്‍അഖ്‌സ മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇസ്രായേലി തീവ്ര വലതുപക്ഷ കുടിയേറ്റ ഗ്രൂപ്പുകളുടെ വര്‍ദ്ധിച്ചുവരുന്ന പ്രകോപനപരമായ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഫലസ്തീനി സംഘടനകളാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.
തീവ്ര ഹീബ്രു പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന ‘അടുത്ത വര്‍ഷം ജറുസലേമില്‍’ എന്ന തലക്കെട്ടുള്ള എഐ നിര്‍മ്മിത (AI Generated) വീഡിയോയുടെ പശ്ചാത്തലത്തില്‍ ആണ് ഇതുസംബന്ധിച്ച ആശങ്ക ശക്തമായത്. വിഡിയോ പ്രചരിപ്പിക്കുന്നതില്‍ പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. അല്‍അഖ്‌സ മസ്ജിദ് ബോംബാക്രമണത്തില്‍ തകര്‍ക്കുന്നതായും പകരം അവിടെ ജൂത ആരാധനാലയം സ്ഥാപിക്കുന്നതുമാണ് വീഡിയോയിലുള്ളത്.








Leave a Reply