Advertisement

സൗദി അറേബ്യയിൽ ശക്തമായ പൊടിക്കാറ്റ്, വരും ദിവസങ്ങളിലും തുടരുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. റിയാദിൽ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു. തണുപ്പുകാലത്ത് നിന്ന് വേനൽക്കാലത്തിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്‍റെ സൂചനയായി വരുന്ന ദിവസങ്ങളിലും രാജ്യത്ത് വ്യപകമായി പൊടിക്കാറ്റ് വീശുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പൊടിപടലങ്ങൾ ഉയർത്തുന്ന കാറ്റ് വീശുന്നതിനാല്‍ കാഴ്​ച പരിമിതപ്പെടുത്തുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ്​ മുന്നറിയിപ്പ്​ നൽകി​. രാജ്യത്തുട നീളം വരും ദിവസങ്ങളിൽ തന്നെ താപനില ക്രമേണ ഉയരാനാണ്​ സാധ്യതയെന്നും എല്ലായിടത്തും 10 ഡിഗ്രി സെൽഷ്യസിന് മുകളിലായി കഴിഞ്ഞെന്നും കേന്ദ്രം വ്യക്തമാക്കി. ഏപ്രിൽ 20 വരെ കാലാവസ്ഥ  അസ്ഥിരമായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *