മക്ക: ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ ഏറ്റവും കൂടുതൽ ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത് മക്കയിലെന്ന് റിപ്പോർട്ട്. വിവിധ ഗതാഗത മാർഗങ്ങളിൽ ഗുണനിലവാരവും സുരക്ഷയും ഉയർത്തുക എന്ന ലക്ഷ്യത്തോടെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ ഗതാഗത അതോറിറ്റിയാണ് ഇത്രയും നിയമലംഘനങ്ങൾ പിടികൂടിയത്.
മാർച്ച് മാസത്തിൽ 3,88,000 ലധികം പരിശോധനകൾ നടത്തി. റിയാദിൽ 13,200 നിയമലംഘനങ്ങളും മദീനയിൽ 10,700 നിയമലംഘനങ്ങളും കിഴക്കൻ പ്രവിശ്യയിലും ഖസീമിലും 3,400 വീതം ലംഘനങ്ങളും രേഖപ്പെടുത്തി. കര, കടൽ, റെയിൽ ഗതാഗത മേഖലയിലെല്ലാം പരിശോധനകൾ നടന്നു. പെർമിറ്റ് ഇല്ലാതെ ഗതാഗതം നടത്തുക, ഓപറേറ്റിങ് കാർഡില്ലാതെ വാഹനമോടിക്കുക, ചരക്ക് ഗതാഗത രേഖയുടെ അഭാവം എന്നിവയാണ് നിരീക്ഷിച്ച ലംഘനങ്ങളിൽ കൂടുതൽ കണ്ടെത്തിയതെന്ന് അതോറിറ്റി വിശദീകരിച്ചു.
Leave a Reply