Advertisement

കൂട്ടില്‍ കയ്യിട്ട ജീവനക്കാരന്‍റെ കൈ കടുവ കടിച്ചു പറിച്ചു; സിംഹങ്ങളും കടുവകളും ഉള്‍പ്പെട്ട അഭ്യാസത്തിനിടെയാണ് സംഭവം

സര്‍ക്കസിനിടെ വേദിയിലെ കൂട്ടില്‍ കയ്യിട്ട ജീവനക്കാരന്‍റെ കൈ കടുവ കടിച്ചു പറിച്ചു. ഈജിപ്തിലെ ടാന്‍റാ സിറ്റിയിലാണ് സംഭവം. സിംഹങ്ങളും കടുവകളും ഉള്‍പ്പെട്ട അഭ്യാസത്തിനിടെയാണ് സംഭവം. കൂട്ടില്‍ കയ്യിട്ട് കടുവയടെ പുറം ഉഴിയാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരനെ വെള്ളക്കടുവ ആക്രമിച്ചത് . യുവാവിന്‍റെ കൈമുട്ടിനോട് ചേര്‍ന്നാണ് കടിയേറ്റത്. കടുവ യുവാവിന്‍റെ കൈ കൂടിനുള്ളിലേക്ക് വലിക്കുന്നതും കൂടിന്‍റെ കമ്പികള്‍ ഒന്നടങ്കം അകത്തേക്ക് വളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇതിനിടെ പരിശീലകര്‍ ചാട്ടവാര്‍ കൊണ്ടടിച്ചും കുര്‍ത്ത വടികള്‍ കൊണ്ട് കുത്തിയും കടുവയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കടുവ കടി വിടാന്‍ തയ്യാറായില്ല. യുവാവിന്‍റെ തോള്‍ വരെ കടുവ കമ്പികള്‍ക്കിടയിലൂടെ വലിച്ച് കയറ്റിയിരുന്നു. സെക്കന്‍റുകള്‍ നീണ്ട മല്‍പ്പിടുത്തത്തിനൊടുവില്‍ ഒട്ടേറെ പേര്‍ ചേര്‍ന്ന് ജീവന്കാരനെ രക്ഷപ്പെടുത്തി . ആളുകള്‍ ചേര്‍ന്ന് അടിക്കുകയും കുത്തുകയും ചെയ്താണ് കടുവ പിടിവിട്ടത്.

യുവാവിന്‍റെ കൈ മുട്ടിന് താഴേയ്ക് ഗുരുതമായ പരുക്കാണുള്ളത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കൈമുട്ടിന് മുകളില്‍ മുറിച്ചുമാറ്റേണ്ടിവന്നു. സംഭവത്തിന് പിന്നാലെ സര്‍ക്കസിന്‍റെ പ്രവര്‍ത്തനം വിലക്കി ടാന്‍റാ ഭരണാധികാരി ഉത്തവിറക്കിയിട്ടുണ്ട്. സര്‍ക്കസിലെ മറ്റ് മൃഗങ്ങളെ വേണ്ടത്ര ട്രെയിന്‍ ചെയ്തിട്ടുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കടിച്ച കടുവയെ കൂടുതല്‍ പരിശീലനത്തിനായി മറ്റൊരു ട്രെയിനിങ് സെന്‍ററിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *