Advertisement

ഉംറ നിർവ്വഹിക്കാൻ എത്തിയ സംഘം മക്കയിൽ അപകടത്തിൽ പെട്ടു; രണ്ട് മരണം

മക്ക: ഉംറ നിർവ്വഹിക്കാൻ എത്തിയ സംഘം മക്കയിൽ അപകടത്തിൽ പെട്ടു. അപകടത്തിൽ രണ്ട് പേർ മരണപ്പെടുകയും പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരിൽ ചിലരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് വിവരം. ബോംബെ സ്വദ്ദേശികളായ ഒൻപത് പേർ അടങ്ങുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

ബോംബെ കല്യാൺ സദ്ദേശികളാണ് അപകടത്തിൽ പെട്ടത്. മുഹമ്മതലി ജാവേദ് ഷെഖ്, മലാൻബീ നദാഫ് എന്നീ രണ്ട്പേരാണ് മരണപ്പെട്ടത്. മുഹസ്സിൻ നദാഫ്, സലീം നദാഫ്, പർവിൻ നദാഫ്, സുമയ്യ നദാഫ്, ലൈലാ ബീഗം, അഫ്‌നാൻ, എന്നിവരാണ് മക്കയിലെ നൂർ ഹോസ്‌പിറ്റലിൽ ചികിത്സയിൽ ഉള്ളത്.

ഇവർ സഞ്ചരിച്ചിരുന്ന ഫോർചുണർ വാഹനത്തിന് പിറകെ മറ്റൊരു കാർ വന്ന് ഇടിക്കുകയും നിയന്ത്രണം വിട്ട ഫോർച്ചുണർ പലതവണ മറിയുകയുകയായിരുന്നു. അറഫ മൈതാനം സന്ദർശനം നടത്തുന്നതിനിടെയാണ്അ അപകട. പരിക്കെറ്റ മറ്റുള്ളവരിൽ ഗുരുതരപരിക്കുകളോടെയുള്ളവർ മക്കയിലേ നൂർഹോസ്‌പിറ്റൽ ഐസിയു വിലും മറ്റും ചികിത്സയിലാണ്.

കഴിഞ്ഞ 27ന് മക്കയിൽ എത്തിയ കുടുംബം മക്കയിൽ നിന്ന് യാത്ര തിരിക്കുന്നതിന് മുൻമ്പ് മിന, അറഫാത്ത് എന്നീ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കുന്നതിനു വേണ്ടി പോയതായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *