Advertisement

‘കുഞ്ഞൻ പക്ഷി’ ഭീഷണിയാകുന്നു, നിയന്ത്രിക്കാൻ ശ്രമങ്ങളുമായി അധികൃതർ

ദോഹ: ഖത്തറില്‍ മൈനകളുടെ എണ്ണം നിയന്ത്രിക്കാനൊരുങ്ങി അധികൃതര്‍. ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയവും വന്യജീവി വികസന വകുപ്പും ചേര്‍ന്നാണ് ഈ പ്രഖ്യാപനം നടത്തിയത്. പരിസ്ഥിതി സന്തുലനത്തിന്‍റെ ഭാഗമായാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നത്.

ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് മൈനകൾ. ഇക്കഴിഞ്ഞ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍  9,934 മൈനകളെയാണ് പിടികൂടിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതോടെ പദ്ധതിയുടെ തുടക്കം മുതല്‍ പിടികൂടിയ മൈനകളുടെ എണ്ണം 27,934 ആയി. 27 സ്ഥലങ്ങളിലായി സ്ഥാപിച്ച 434 കൂടുകള്‍ വഴിയാണ് ഇത്രയും മൈനകളെ പിടികൂടിയത്. പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന്‍റെയും സുസ്ഥിരത ഉറപ്പാക്കുന്നതിന്‍റെയും ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മൈനകള്‍ പ്രാദേശിക ചെടികള്‍ക്കും പക്ഷികള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്നതായാണ് കണ്ടെത്തിത്തിയിരിക്കുന്നത്. മാത്രമല്ല പാരിസ്ഥിതിക സന്തുലിതാവസ്ഥയെ മോശമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *