Advertisement

കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിനിയുടെ മരണം; യുവാവ് പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിനിയുടെ മരണം; യുവാവ് പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: ഗവ. ലോ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട തൃശൂര്‍ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങല്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

ഫെബ്രുവരി 24നാണ് തൃശൂര്‍ സ്വദേശിനിയും രണ്ടാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥിനിയുമായ മൗസ മെഹ്‌റിസിനെ (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കോവൂര്‍ ബൈപാസിലെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥി മുറിയിലെത്തിയപ്പോഴാണ് മൗസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉള്ളില്‍ നിന്ന് കുറ്റിയിട്ട കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു പോലീസ് ന്ടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ സ്വദേശിയായ യുവാവിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നു.

ലോ കോളജിന് സമീപത്തെ കടയില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്തിരുന്നപ്പോഴാണ് ഇയാളെ മൗസ പരിചയപ്പെട്ടത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായി ഇയാള്‍ ഇക്കാര്യം മറച്ചുവെച്ച് മൗസയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. പീന്നീട് മൗസ ഇതറിയാന്‍ ഇടയായതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. മൗസയുടെ ഫോണ്‍ മരിക്കുന്നതിന് തലേദിവസം പ്രതി കൈക്കലാക്കിയതായും സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *