സൗദിയിൽ പതിനായിരത്തിലധികമുള്ള അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അടുത്ത അധ്യയന വർഷത്തേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. 10,494 അധ്യാപക ഒഴിവുകളിലേക്കാണ് അപേക്ഷിക്കാൻ അവസരം. യോഗ്യതയുള്ള സൗദി സ്വദേശികൾക്കും നിലവിൽ ഇഖാമയുള്ള വിദേശ അധ്യാപകർക്കും ജോലിക്കായി അപേക്ഷിക്കാം. ജദാറാത്ത് തൊഴിൽ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്.
മാർച്ച് 7 മുതൽ 12 വരെ പുരുഷ അധ്യാപകർക്കും, മാർച്ച് 14 മുതൽ 19 വരെ സ്ത്രീ ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകൾ മാർച്ച് 23ന് പ്രഖ്യാപിക്കും. ഏപ്രിൽ 29നായിരിക്കും അഭിമുഖം. ജൂലൈ 27ന് അധ്യാപകരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ പൂർത്തിയാകും. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂകേഷണൽ പ്രൊഫഷണൽ ഡെവലപ്മെന്റിന്റെ പരിശീലന പരിപാടികൾ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും നിയമനം.
അപേക്ഷിക്കേണ്ട ലിങ്ക് – https://jadarat.sa/

Leave a Reply