Advertisement

ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന: റെക്കോര്‍ഡിട്ട് അല്‍സുദൈസ്

വിശുദ്ധ ഹറമില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വര്‍ഷം ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി റെക്കോര്‍ഡിട്ട് ഹറംമതകാര്യ വകുപ്പ് മേധാവിയും ഹറം ഇമാമും ഖത്തീബുമായ ശൈഖ്. ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ്. തുടര്‍ച്ചയായി 34-ാം വര്‍ഷമാണ് ശൈഖ്. ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നത്. ഇത് റെക്കോര്‍ഡ് ആണ്. ഹിജ്റ 1412 മുതല്‍ ഹറമില്‍ ശൈഖ്. ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് ആണ് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിവരുന്നത്. രണ്ടാം സ്ഥാനത്ത് ഹിജ്റ 1378 മുതല്‍ 1411 വരെ 33 വര്‍ഷം ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയ ശൈഖ് അബ്ദുല്ല അല്‍ഖുലൈഫി ആണ്.
മസ്ജിദുന്നബവിയില്‍ ഹിജ്റ 1437 മുതല്‍ വരെ തുടര്‍ച്ചയായി പത്തു വര്‍ഷം ശൈഖ് ഡോ. സ്വലാഹ് അല്‍ബുദൈര്‍ ഖത്മുല്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നു. ഈ വര്‍ഷം ഇതിനുള്ള ഭാഗ്യം ലഭിച്ചത് ശൈഖ് ഡോ. ഹുസൈന്‍ ആലുശൈഖിന് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *