Advertisement

സൗദിയിലെ അസീർ പ്രവിശ്യയിലെ വിവിധ ഇടങ്ങളിൽ ആലിപ്പഴ വർഷം തുടരും

സൗദിയിലെ അസീർ പ്രവിശ്യയിലെ വിവിധ ഇടങ്ങളിൽ ആലിപ്പഴ വർഷം തുടരും. ചിലയിടങ്ങളിൽ ഇന്നും നാളെയുമായി മഴക്കും സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. ആലിപ്പഴം കൊണ്ട് കമ്പിളി പുതച്ചുറങ്ങുകയാണ് അസീറിലെ അൽ സുദാ . പ്രകൃതിസൗന്ദര്യത്തിന് പേര് കേട്ട പ്രദേശമാണിവിടം. പർവതങ്ങളാൽ സമ്പുഷ്ടമാണ് ഈ നാട്. സഞ്ചാരികളുടെ ഇഷ്ട ഇടം കൂടിയാണ് അൽ സുദാ. കനത്ത ആലിപ്പഴ വർഷം തുടരുകയാണിവിടെ. കാലാവസ്ഥാ വ്യതിയാനം മൂലമാണ് നിലവിലെ സ്ഥിതി. ഇവിടെ നേരിയ മഴക്ക് ഇന്നും നാളെയും സാധ്യതയുണ്ട്. നാളെയും മേഘാവൃതമായ കാലാവസ്ഥ തുടരും. വാഹനമോടിക്കുന്നവർക്കുള്ള മാർഗ നിർദ്ദേശങ്ങൾ സിവിൽ ഡിഫൻസ് പുറത്തിറക്കിയിട്ടുണ്ട്. ആലിപ്പഴ വർഷത്താൽ റോഡ് മൂടിയത് കാരണം ചിലയിടങ്ങളിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടിരുന്നു. ശനിയാഴ്ച തെളിഞ്ഞ കാലാവസ്ഥയിലേക്ക് മടങ്ങുമെങ്കിലും, ഉച്ചക്ക് ശേഷം ഒറ്റപ്പെട്ട മഴയുണ്ടാകും. 20°C ആയിരിക്കും താപനില.

Leave a Reply

Your email address will not be published. Required fields are marked *