മനാമ: ഈദുൽ ഫിത്ർ പ്രമാണിച്ച് വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 630 തടവുകാർക്ക് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മാപ്പ് നൽകി.
രാജകീയ മാപ്പിൽ വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിച്ചവരും ശിക്ഷയുടെ ഒരു ഭാഗം പൂര്‍ത്തിയാക്കിയവരും, ഇതര ശിക്ഷയ്ക്ക് കീഴിലുള്ള നിരവധി വ്യക്തികളും ഉൾപ്പെടുന്നു.
ജയിലിൽ കഴിയുന്നവർക്ക് ജീവിതത്തില്‍ ഒരു പുതിയ തുടക്കം നൽകാനും ബഹ്‌റൈനിന്റെ സമഗ്രവികസനത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് രാജകീയ തീരുമാനം.
Leave a Reply