Advertisement

ഉംറ നിർവഹിക്കുന്നതിനിടെ മലയാളി മസ്ജിദുൽ ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

മക്ക: ഉംറ നിർവഹിക്കുന്നതിനിടെ മക്കയിൽ കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം കടക്കൽ വട്ടത്താമര സംഭ്രമം എ.കെ മൻസിലിൽ ഖമറുദ്ദീൻ (55) ആണ് മരിച്ചത്. സന്ദർശക വീസയിലുള്ള ഇദ്ദേഹം സൗദിയിലെ അൽ ഹസയിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു.

ഉംറ കർമങ്ങൾ നിർവഹിച്ചുകഴിഞ്ഞ ഉടനെ മസ്ജിദുൽ ഹറമിൽ കുഴഞ്ഞു വീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. 35 വർഷത്തോളം സൗദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സന്ദർശക വീസയിൽ അൽഹസ്സയിലായിരുന്നു.

പരേതരായ അബ്ദുൽ മജീദ്, റാഫിയത്ത് ബീവി എന്നിവരുടെ മകനാണ്. ഭാര്യ: ഷീബ, മക്കൾ: അദ് സന, അംജദ്.

Leave a Reply

Your email address will not be published. Required fields are marked *