Advertisement

ചൈനീസ് ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്താനൊരുങ്ങി ജിസിസി

ചൈനയിൽ നിന്നുള്ള ചില ഇലക്ട്രിക്കൽ കണക്ഷനുകളുടെയും സ്വിച്ചുകളുടെയും ഇറക്കുമതിക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ അന്തിമ ആന്റി-ഡമ്പിംഗ് തീരുവ ചുമത്തുമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. 1000 വോൾട്ടിൽ കൂടാത്ത ഇലക്ട്രിക്കൽ വോൾട്ടേജുള്ള ഉൽപ്പന്നങ്ങളെ ബാധിക്കുന്ന തീരുവകൾ 2025 ജൂൺ എട്ട് മുതൽ പ്രാബല്യത്തിൽ വരും, അഞ്ച് വർഷത്തേക്ക് ഇത് നിലനിൽക്കുമെന്നും അധികൃതർ അറിയിച്ചു.

ജിസിസി ജനറൽ സെക്രട്ടേറിയറ്റിൽ അന്താരാഷ്ട്ര വ്യാപാരത്തിലെ ദോഷകരമായ രീതികൾ നേരിടുന്നതിനുള്ള സാങ്കേതിക സെക്രട്ടേറിയറ്റിന്റെ ഓഫീസ് സമർപ്പിച്ച പരാതിയെ തുടർന്നാണ് ഈ തീരുമാനമെന്ന് മന്ത്രാലയത്തിലെ വാണിജ്യ സ്ഥാപന നിരീക്ഷണ വകുപ്പ് ഡയറക്ടർ ഖാലിദ് ബിൻ ഖാമിസ് അൽ മസ്‌റൂരി സ്ഥിരീകരിച്ചു. റോയൽ ഡിക്രി നമ്പർ 20/2015 ൽ വിവരിച്ചിരിക്കുന്നതുപോലെ ആന്റി-ഡമ്പിംഗ്, കൗണ്ടർവെയിലിംഗ്, സേഫ്ഗാർഡ് നടപടികൾ എന്നിവയെക്കുറിച്ചുള്ള പൊതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

ഗൾഫ് ഉൽപ്പന്നങ്ങളെ ദോഷകരമായ വ്യാപാര രീതികളിൽ നിന്ന് സംരക്ഷിക്കുക, ദേശീയ വ്യവസായങ്ങൾക്ക് ന്യായമായ മത്സര അന്തരീക്ഷം ഉറപ്പാക്കുക എന്നിവയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്ന് ഖാലിദ് മസ്‌റൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *