Advertisement

സൗദിയിൽ ഒരാഴ്​ചക്കിടെ പിടിയിലായത് 25,150 നിയമലംഘകർ

റിയാദ്​: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തി​െൻറ കർശന പരിശോധന നടപടികൾ തുടരുന്നു. മാർച്ച്​ 13​​ മുതൽ 19 വരെ 25,150 ത്തോളം നിയമലംഘകരാണ് പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്.

17,886 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്​. 4,247 അതിർത്തി സുരക്ഷാലംഘകരും 3,017 തൊഴിൽ നിയമലംഘകരുമാണ്​.

രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,553 പേർ അറസ്​റ്റിലായി. ഇതിൽ 69 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്​. 29 ശതമാനം യമനികളും മൂന്ന്​​ ശതമാനം മറ്റ്​ രാജ്യക്കാരും. അനധികൃതമായി രാജ്യത്തുനിന്ന്​ പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 63 പേർ അറസ്​റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 36 പേർ വേറെയും പിടിയിലായിട്ടുണ്ട്​.

നിലവിൽ നടപടികൾ നേരിടുന്ന 38,061 നിയമലംഘകരിൽ 35,795 പുരുഷന്മാരും 2,266 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 30,528 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 2,420 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്​ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 12,008 പേരെ നാടുകടത്തുകയും ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *