Advertisement

ബെംഗളൂരുവിൽ വാഹനാപകടം; മലയാളികളായ രണ്ട്​ നഴ്​സിങ്​ വിദ്യാർഥികൾ മരിച്ചു

കൊല്ലം: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നഴ്​സിങ്ങ്​ വിദ്യാർഥികളായ രണ്ടു മലയാളി വിദ്യാർത്ഥികൾ മരിച്ചു. കർണാടകയിലെ ചിത്രദുർഗ്ഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ യാസീൻ, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശികളാണ്.

ഒപ്പമുണ്ടായിരുന്ന നബീലിനെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്രഗുര്‍ഗ ജെസിആര്‍ ജംഗ്ഷന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. കടയ്ക്കൽ കോട്ടുക്കൽ സ്വദേശിയാണ്​ അൽത്താഫ്. ചടയമംഗലം മഞ്ഞപ്പാറ സ്വദേശിയാണ്​ മുഹമ്മദ് യാസീൻ. മടത്തറ കൊല്ലായിൽ സ്വദേശിയാണ് നബീൽ.

 

Leave a Reply

Your email address will not be published. Required fields are marked *