മദീന: ഉംറ തീർത്ഥാടരുടെ ബസിന് തീപിടിച്ച് സൗദിയിൽ ആറു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. വ്യാഴാഴ്ചയാണ് മക്ക മദീന റോഡിൽ വാദി ഖുദൈദിൽ ദാരുണ അപകടം ഉണ്ടായത്. ഇന്തോനേഷ്യൻ ഉംറ തീർത്ഥാടന സംഘം ഉൾപ്പെട്ട സംഘമാണ് അപകടത്തിൽ പെട്ടത്.
20 ഇന്തോനേഷ്യക്കാർ സഞ്ചരിച്ചിരുന്ന ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ ആറ് തീർത്ഥാടകർ മരിക്കുകയും 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Leave a Reply