ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈനായി എളുപ്പത്തിൽ പുതുക്കാനുള്ള സംവിധാനം കൂട്ടിച്ചേർത്ത് അബ്ഷർ. ബന്ധപ്പെട്ട വകുപ്പുകളെ നേരിട്ട് ബന്ധപ്പെടാതെ തന്നെ ഇത് വഴി പുതുക്കി ലഭിക്കും. ഇതോടെ നടപടികൾ ലഘൂകരിച്ച് വേഗത്തിൽ സേവനം ലഭ്യമാകും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫീസ് അടക്കൽ, മെഡിക്കൽ പരിശോധന പൂർത്തിയാക്കൽ തുടങ്ങിയ വ്യവസ്ഥകൾ പാലിച്ചു കൊണ്ട് തന്നെയായിരിക്കും പ്ലാറ്റഫോമിലും ലൈസൻസുകൾ പുതുക്കി നൽകുക.സ്വദേശികൾക്കും വിദേശികൾക്കും സേവനം ഉപകാരപ്പെടും.
പുതിയ സംവിധാനം വഴി സമയം. ചെലവ്, അധ്വാനം തുടങ്ങിയവ കുറക്കാൻ കഴിയും. അബ്ഷർ പ്ലാറ്റ്ഫോമിന്റെ പേരിലുള്ള വ്യാജ ലിങ്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇത്തരം ലിങ്കുകളിൽ വഞ്ചിതരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പും നൽകുന്നുണ്ട്.
Leave a Reply