മക്ക: റമസാനിലെ ഉംറ സീസണിലെ സുരക്ഷാ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മക്കയിലെ കൺട്രോൾ സെൻ്റർ 200-ലധികം സ്മാർട്ട് വാൾ സ്ക്രീനുകൾ വിന്യസിച്ചു. ഇതിലൂടെ മക്ക നഗരത്തിലുടനീളം സുരക്ഷാ പദ്ധതികൾ സുഗമമായി നടപ്പിലാക്കാൻ കഴിയും .
മക്കയിലെ 11 പ്രധാന കവാടങ്ങളിലും എട്ടിലധികം സുരക്ഷാ ചെക്ക്‌പോസ്റ്റുകളിലും തീർഥാടകർക്ക് തടസ്സമില്ലാത്ത പ്രവേശനവും പുറത്തുകടക്കലും ഉറപ്പാക്കുന്ന സുരക്ഷാ നടപടികൾ കേന്ദ്രം മേൽനോട്ടം വഹിക്കുന്നുണ്ട്.
സുരക്ഷാ പ്രവർത്തനങ്ങൾ ഏഴ് സുരക്ഷാ മേഖലകളായി തിരിച്ചിരിക്കുന്നു. എല്ലാ പ്ലാനുകളും സുരക്ഷിതമായും കാര്യക്ഷമമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ തത്സമയ നിരീക്ഷണവുമുണ്ട്.
കൂടാതെ നിരീക്ഷണ പ്രവർത്തനങ്ങൾ മക്കയിലെ എല്ലാ ജില്ലകളെയും സമീപപ്രദേശങ്ങളെയും ഉൾക്കൊള്ളുന്നതാണ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രം തീർത്ഥാടകരുടെ നീക്കം നിയന്ത്രിക്കുന്നതിനും തത്സമയം ജനക്കൂട്ടത്തെ നിരീക്ഷിക്കുന്നതിനും സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നതിനും സുരക്ഷാ മേഖലകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു.
Leave a Reply