Advertisement

സുഡാനിൽ സൈനിക വിമാനം തകര്‍ന്ന് 46 മരണം; 10 പേരുടെ നില ഗുരുതരം

ഖാര്‍ത്തൂം: സുഡാനിൽ വിമാനാപകടത്തിൽ 46 മരണം . ഖാർത്തൂമിനടുത്ത ജനവാസമേഖലയിൽ സൈനിക വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണ് .

തലസ്ഥാനത്തെ ഒംദുർമാനിലെ സൈനിക വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിലാണ് അപകടമുണ്ടായതെന്ന് ഖാർത്തൂം സ്റ്റേറ്റ് മീഡിയ ഓഫീസ് അറിയിച്ചു. മരിച്ചവരിൽ ഒരു മുതിർന്ന കമാൻഡറും ഉൾപ്പെട്ടതായി സൈനിക വൃത്തങ്ങൾ കൂട്ടിച്ചേര്‍ത്തു.

വടക്കൻ ഒംദുർമാനിലെ വാദി സയ്യിദ്‌ന സൈനിക വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. സംഭവത്തിൽ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി സുഡാൻ സൈന്യം അറിയിച്ചുവെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സാങ്കേതിക കാരണങ്ങളാണ് അപകടത്തിന് കാരണമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *