ഗോളശാസ്ത്രപരമായി സൗദിയില്‍ റമദാന്‍ മാസത്തിന് മാര്‍ച്ച് ഒന്ന് ശനിയാഴ്ച തുടക്കമാകുമെന്ന് ഗോളശാസ്ത്ര വിദഗ്ധന്‍ ഖാലിദ് അല്‍സആഖ് പറഞ്ഞു. മാര്‍ച്ച് 29 ന് ശനിയാഴ്ച റമദാന്‍ അവസാനിക്കും. മാര്‍ച്ച് 30 ന് ഞായറാഴ്ച പെരുന്നാള്‍ ആയിരിക്കും. ഗോളശാസ്ത്രപരമായി ഇത്തവണ റമദാനില്‍ 29 ദിവസങ്ങളാണുണ്ടാവുക.
സൗദിയില്‍ മാസപ്പിറവി ദര്‍ശിച്ച് വ്രതാരംഭത്തിന് തുടക്കമാകുന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അറിയിപ്പ് കാത്തിരിക്കണമെന്ന് ഖാലിദ് അല്‍സആഖ് ആഹ്വാനം ചെയ്തു.
Leave a Reply