വെഞ്ഞാറമൂട്: തിരക്കേറിയ വെഞ്ഞാറമൂട്– പുത്തൻപാലം റോഡിൽനിന്ന് 20 മീറ്റർ ദൂരത്താണ് അഫാന്റെ വീട്. ഇരുവശത്തും മതിലിനുചേർന്ന് അയൽവീടുകളുണ്ട്. എന്നിട്ടും അഫാൻ ആക്രമിച്ചപ്പോൾ ഒരു നിലവിളി പോലും പുറത്തുകേട്ടില്ലെന്നതാണ് ആശ്ചര്യം.
ബിരുദധാരിയാണ് അഫാനെന്നു നാട്ടുകാർ പറഞ്ഞു. കുറച്ചുനാൾ പിതാവിനൊപ്പം ഗൾഫിലായിരുന്നു. അടുത്തിടെയാണു മടങ്ങിയെത്തിയത്. ഇതിനപ്പുറമുള്ള വിശദാംശങ്ങളൊന്നും അറിയില്ല. അയൽക്കാരുമായും ബന്ധമില്ലായിരുന്നു. ലഹരി ഉപയോഗിക്കുന്നതായോ എന്തെങ്കിലും പ്രശ്നങ്ങളിൽപെട്ടതായോ നാട്ടുകാർക്കറിയില്ല. വീട്ടിൽനിന്നു കാര്യമായ ബഹളമോ ശബ്ദമോ ഒന്നും ഒരിക്കലും കേൾക്കാറുമില്ല.
പാങ്ങോടും പുല്ലമ്പാറയിലും കൊലപാതകങ്ങൾ കഴിഞ്ഞെത്തിയ അഫാൻ അനുജൻ അഫ്സാനെ സ്കൂട്ടറിൽ പുറത്തുകൊണ്ടുപോയതായി ചിലർ പറയുന്നു. എന്തിനെന്ന് ആർക്കും നിശ്ചയമില്ല. വൈകിട്ട് ആറോടെ അഫാൻ ഓട്ടോയിൽ കയറിപ്പോയതു കണ്ടവരുണ്ട്. അപ്പോഴും വീടിനുള്ളിൽ നടന്ന സംഭവത്തെക്കുറഇച്ച് ആർക്കും സൂചന കിട്ടിയില്ല.
Leave a Reply