Advertisement

റിയൽ കേരള സംഘടിപ്പിച്ച കാഫ് കപ്പിൽ വിജയ് മസാല BFC ജിദ്ദ ചാമ്പ്യൻമാർ

 

ജിദ്ദ : കഴിഞ്ഞ മൂന്ന് ആഴ്ച്ചകളിലായി ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾക്ക് റിയൽ കേരള ഒരുക്കിയ ഫുട്ബാൾ മാമാങ്കം പരിസമാപ്തി കുറിച്ചപ്പോൾ  പേര് മാറാത്ത പെരുമ മാറാത്ത പാരമ്പര്യമുള്ള വിജയ് മസാല സ്പോൺസർ ചെയ്യുന്ന BFC ജിദ്ദ ജേതാക്കളായി. ജിദ്ദയിലെ പ്രമുഖ 8 സീനിയർ ടീമുകൾ പങ്കെടുത്തതായിരുന്നു മത്സരം.


കാഫ് കപ്പിൽ ഫൈനലിൽ ശക്തരായ റീം അൽ ഊല യാമ്പോ ടീമുമായിട്ടാണ് വിജയ് മസാല BFC ജിദ്ദ മത്സരിച്ചത്. കളിയുടെ ആദ്യം പകുതിയിൽ റീം അൽ ഊലയുടെ ഫോർവെർഡ് MD സഹീർ പൊറ്റമ്മൽ നേടിയ മനോഹര ഗോളിൽ ടീം റീം മുന്നിൽ എത്തിയങ്കിലും സെക്കന്റ്‌ ഹാഫിൽ ആസിഫ് വാഴക്കാടി െൻറ ഗോളിൽ വിജയ് മസാല BFC ജിദ്ദ സമനില പിടിക്കുകയായിരുന്നു. കളിയുടെ റെഗുലർ ടൈമിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനില പാലിച്ചു. വാശിയേറിയ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.  അവിടെയും സമനില തുടർന്നപ്പോൾ ജിദ്ധയുടെ കാഫ് കപ്പിലെ ചാമ്പ്യൻമാരെ കണ്ടെത്താൻ ആർത്ഥിരമ്പുന്ന തിരമാല കണക്കിന് തടിച്ചുകൂടിയ ജിദ്ദയിലേയും, ജിദ്ധയുടെ പരിസര പ്രവിശ്യയിലുമുള്ള ഫുട്ബോൾ പ്രേമികൾക്ക് മുന്നിൽ കളി പെനാൽട്ടിയിലേക്ക് നീങ്ങി.

കളിയിൽ ഉടനീളം വിജയ് മസാല BFC ജിദ്ധയുടെ ഗോൾ മുഖം കാത്തുസൂക്ഷിച്ച ശക്തനായ കാവൽ കാരൻ മുൻ FC കൊണ്ടോട്ടിയുടെ ഗോൾ കീപ്പർ ശറഫു വിന്റെ മനോഹരമായ സേവുകളിൽ വിജയ് മസാല BFC എതിരാളികളായ ജിദ്ദ റീം അൽ ഊല ടീം യാമ്പോയെ 5-3 എന്ന നിലയിൽ പരാജയപ്പെടുത്തുകയായിരുന്നു.


ഫൈനലിലെ മികച്ച കളിക്കാകാരനായും ടൂർണമെന്റിലെ മികച്ച ഗോൾ കീപറായും വിജയ് മസാല BFC ജിദ്ദയുടെ ശറഫുവിനെ തിരഞ്ഞെടുത്തു. മികച്ച സ്റ്റോപ്പർ BFC യുടെ ആഷിക്കും, ടൂർണമെന്റിലെ ബെസ്റ്റ് പ്ലയെറായി റീം അൽ ഊല യാമ്പോയുടെ ജൈസലിനെയും, ബെസ്റ്റ് ഫോർവേർഡ് ആയി MD സഹീർ പൊറ്റമ്മലിനേയും തിരഞ്ഞെടുത്തു.

ടീം വിജയ് മസാല BFC ജിദ്ദയുടെ അടുത്ത മത്സരം ഈ മാസം 27 നു ജിദ്ദ അമീർ ഫവാസ് ഏരിയ കെഎംസിസി സംഘടിപ്പിക്കുന്ന ടൂർണമെന്റിലാണ്.
ജിദ്ദയിലെ ബവാദിയിൽ കഴിഞ്ഞ 8 വർഷങ്ങൾക്ക് മുൻമ്പ് ആരംഭിച്ച ബവാദി ഫ്രെണ്ട്സ് ക്ലബ്‌ ജിദ്ദ എന്ന BFC ജിദ്ദ ടീമിനെ കഴിഞ്ഞ ഒന്നര മാസം മുമ്പാണ് വിജയ് മസാല സ്പോൺസർ ചെയ്യുന്നത്. വളരെ കാലങ്ങളായി സൗദിയിലെ വിദേശികൾക്കിടയിലും സ്വദേശികൾക്കിടയിലും ഒരുപോലെ അറിയപ്പെടുന്ന വിജയ് മസാല കമ്പനിയുടെ സ്പോൺസർഷിപ്പിൽ BFC ജിദ്ദ മത്സരിച്ച 3 ടൂർണമെന്റുകളിൽ രണ്ടു വിന്നേഴ്സ് ട്രോഫികളും, ഒരു റൺണ്ണേഴ്സ് ട്രോഫിയും സ്പോൺസറുടെ പേരിൽ നേടികൊടുക്കാൻ ക്ലബിന് സാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *