സൗദി ഫൗണ്ടിംഗ് ദിനാഘോഷത്തിൻെറ ഭാഗമായി ലുലു സൗദി ഹൈപ്പർമാർക്കറ്റ് ലുലു വാക്കത്തോൺ 2025 സംഘടിപ്പിച്ചു. ഫെബ്രുവരി 15 ന് അൽ-ഖോബാറിലെ ന്യു കോർണിഷ് ഖോബാറിൽ നടന്ന പരിപാടി സുസ്ഥിര വികസനം എന്ന ആശയത്തെ പ്രതിനിധാനം ചെയ്യ്തു.
കായിക മന്ത്രാലയത്തിൻ്റെയും ആൽ ഖോബർ മുനിസിപ്പാലിറ്റിയുടേയും പിൻതുണയോടെ നടന്ന 3 കിലോ മീറ്റർ നീണ്ട ഈ വാക്കത്തോണിൽ നിരവധി ആളുകളുടെ സാന്നിധ്യം വളരെയേറെ ശ്രദ്ധേയമായി.
‘ഹാൻഡിക്രാഫ്റ്റ് (ചരിത്രപരമായ കൈത്തൊഴിലുകൾ) സംരക്ഷിക്കുക’ എന്ന ആശയം കൈക്കൊണ്ടായിരുന്നു ഈ വർഷത്തെ വാക്കത്തോൺ സംഘടിപ്പിച്ചത്. സൗദി അറേബ്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തെ പ്രതീകപ്പെടുത്തുന്ന സാഫ് എന്ന മാസ്കോട്ടും പരിപാടിയിൽ ഏറെ ശ്രദ്ധയാകർശിച്ചു.
കായിക മന്ത്രാലയത്തിലെ ശ്രീ. താരിഖ് അൽ ഖത്താനി ഔദ്യോഗികമായി വാക്ത്തോൺ ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക റേസിംഗ് പിസ്റ്റോൾ ഷോട്ട് ഉപയോഗിച്ചാണ് അദ്ദേഹം ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്.
പരമ്പരാഗത അറബിക് നൃത്തമായ അർദാ, സീ ഷോ, സ്വേ പൂൾ ഡാൻസ് എന്നിവ കൊണ്ട് ആഘോഷപ്രകടനം സമ്പന്നമായി. നെസ്ലെ, മാസ്റ്റർ കാർഡ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളോടൊപ്പം പിവിഎം (മെൻോറസ്) ഔദ്യോഗിക റിഫ്രഷ്മെൻറ് പാർട്ട്ണറായി അണിചേർന്നു. സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടേയും ആർപിഎം-ൻെറയും സഹകരണത്തോടെ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി. റേഡിയോ മിർച്ചി, ഫാദെൻ മീഡിയ, അൽയൗം എന്നീ മാധ്യമ പങ്കാളികളും ഈ പരിപാടിയ്ക്ക് കരുത്ത് നൽകി. പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ അൽ ഖദ്സിയയുടെ പങ്കാളിത്തം പരിപാടിയുടെ മാറ്റ് കൂട്ടി.
ലുലു ഹൈപ്പർമാർക്കറ്റിന് സമൂഹത്തോടുള്ള പ്രതിബദ്ധത തുറന്നു കാട്ടുന്നതിനുള്ള വേദിയായി വാക്കത്തോൺ മാറി.പങ്കെടുത്ത എല്ലാവർക്കും ലുലു ഹൈപ്പർമാർക്കറ്റിന്റെ സൗജന്യ കിറ്റുകളും (ടി-ഷർട്ടുകൾ, ക്യാപ്പുകൾ, റിസ്റ്റ് ബാൻഡ്, വെള്ളം തുടങ്ങിയവ), ഗുഡി ബാഗും വിതരണം ചെയ്തു.
ലുലുവിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വോക്കത്തോണിൽ പങ്കെടുത്ത എല്ലാവർക്കും മികച്ച ഒരു അനുഭവം നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നതിനൊപ്പം #LuLu_Khobar_Walkathon എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുവാൻ അവസരവും നൽകി. പങ്കുവെച്ചതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും ജനപ്രിയമായ പോസ്റ്റിന് പ്രത്യേക സമ്മാനം നൽകുകയും ചെയ്തു.
ഇതിനൊപ്പം, പങ്കെടുക്കുന്നവർക്ക് ആസ്വദിക്കുന്നതിനായി വിവിധ ഭക്ഷണ-പാനീയ സ്റ്റാളുകൾ സ്ഥാപിച്ചിരുന്നു. കൂടാതെ, സാംസങ് ഗാലക്സി എസ് 25 അൾട്രാ, ഹെൽത്ത് ട്രാക്കിംഗ് ബാൻഡുകൾ, സൈക്കിളുകൾ തുടങ്ങിയ സമ്മാനങ്ങൾ അടങ്ങിയ റാഫിൾ ഡ്രോയും സംഘടിപ്പിച്ചു.
ലുലു സൗദി അറേബ്യയുടെ ഡയറക്ടർ ശ്രീ. ഷെഹിം മുഹമ്മദ് വാക്ത്തോണിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു:
“ലുലു വാക്കത്തോൺ നമ്മുടെ ദൈനംദിന ജീവിതത്തിൽ സുസ്ഥിരതയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു വേദി ആയിരുന്നു. ലോകം സുസ്ഥിരമായ ഭാവിയിലേക്ക് നീങ്ങുമ്പോൾ, അവബോധം വളർത്തുന്നതിനും പ്രവർത്തനത്തെ നയിക്കുന്നതിനും ലുലു പ്രതിജ്ഞാബദ്ധമാണ്. ഒരു സമൂഹമെന്ന നിലയിൽ ഒന്നിക്കേണ്ടതിൻ്റെയും സമൂഹത്തിൻ്റെയും ലോകത്തിൻ്റെയും നന്മയ്ക്കായി സുസ്ഥിരതയ്ക്ക് മുൻഗണന നൽകേണ്ടതിൻ്റെയും ആവശ്യകതയുടെ ഓർമ്മപ്പെടുത്തലായി ഈ പരിപാടി മാറി.”
ലുലു മാനേജ്മെന്റിലെ എക്സിക്യൂട്ടീവ് മാനേജരായ മുഹമ്മദ് അഹമ്മദ് അബ്ദുൽ ജലീൽ ബുബുശൈത്, അഡ്മിനിസ്ട്രേഷൻ മാനേജരായ സെയ്ദ് അൽ സുബൈ, കിഴക്കൻ പ്രവിശ്യയിലെ റീജിയണൽ മാനേജരായ മൊയിസ് നൂറുദ്ദീൻ, മദ്ധ്യ പ്രവിശ്യയിലെ റീജിയണൽ ഡയറക്ടറായ ഹാതിം മുസ്തൻസിർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ആരോഗ്യം, സംസ്കാരം, പാരിസ്ഥിതിക അവബോധം എന്നിവയുടെ തികഞ്ഞ സംയോജനമാണ് ലുലു വാക്കത്തോൺ എന്ന് ഈ വർഷം തെളിയിച്ചു.സമൂഹവുമായി ഇടപഴകുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനുമുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ പ്രയത്നത്തിൻെറ തെളിവായിരുന്നു ലുലു വാക്കത്തോൺ 2025.
Leave a Reply