26000 മുതല്‍ 75000 റിയാല്‍ വരെ മണിക്കൂറിന് വാടക
റിയാദ്: സൗദിയില്‍ സ്വകാര്യ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. മണിക്കൂറിന് ഇരുപത്തിയാറായിരം മുതല്‍ എഴുപത്തി അയ്യായിരം റിയാല്‍ വരെയാണ് വാടക. ഏഴ് മുതല്‍ പതിനാല് വരെ യാതക്കാര്‍ക്ക് സുഗമമായി സഞ്ചരിക്കാവുന്ന ബിസിനസ് ജെറ്റുകളാണ് കമ്പനികള്‍ രംഗത്തിറക്കിയിരിക്കുന്നത്. കിടപ്പ് മുറികളുള്‍പ്പെടെയുള്ള സൗകര്യങ്ങളോട് കൂടിയതും ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയുന്നതടക്കമുള്ള സൗകര്യങ്ങൾ വിമാനത്തിലുണ്ടാകുമെന്ന് കമ്പനി മേധാവി അബ്ദുല്ല അല്‍ മുതാറബ് വ്യക്തമാക്കി. സൗദിയില്‍ കബോട്ടേജ് നിയന്ത്രണങ്ങള്‍ നീക്കി സ്വകാര്യ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി ലഭ്യമാക്കിയ സാഹചര്യത്തിലാണ് പ്രവര്‍ത്തനവുമായി കമ്പനികള്‍ രംഗത്തെത്തിയത്. മെയ് ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിലാകുന്നത്. സ്വകാര്യ ഏവിയേഷന്‍ കമ്പനിയായ തഹ്സീന്‍ അവരുടെ വിമാനങ്ങളും നിരക്കുകളും പുറത്തിറക്കി. ഏവിയേഷന്‍ മേഖലയില്‍ മത്സരം വർദ്ധിപ്പിക്കുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും പൊതു വ്യോമയാന ഓപ്പറേറ്റർമാർക്ക് കൂടുതൽ വഴക്കം നൽകുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് സൗദി ആഭ്യന്തര വ്യോമയാന മന്ത്രാലയം കബോട്ടേജ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.
Leave a Reply