റമദാന്റെ ഭാഗമായി സൗദി ഇത്തവണ 61 രാജ്യങ്ങളിൽ ഇഫ്താർ പദ്ധതി നടപ്പാക്കും. കിംഗ് സൽമാൻ ഇഫ്താർ പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രവർത്തനങ്ങൾ. പത്തു ലക്ഷത്തിലേറെ പേർക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക. വിദേശ സൗദി എംബസികളിലെ റിലീജിയസ് അറ്റാഷേകൾ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിനായി മാറ്റിവെച്ച തുകകൾ ബന്ധപ്പെട്ട രാജ്യങ്ങളിലേക്കെത്തിക്കാനുള്ള നടപടികൾ നിലവിൽ പൂർത്തിയായിട്ടുണ്ട്. ഏറ്റവും ഗുണ നിലവാരത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും ഇസ്ലാമിക മന്ത്രാലയം അറിയിച്ചു.
റമദാനിൽ 61 രാജ്യങ്ങളിലേക്ക് ഇഫ്താർ പദ്ധതിയുമായി സൗദി

Leave a Reply