കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് കൂടുതൽ വിമാന സർവീസുമായി ഇൻഡിഗോ. അടുത്ത മാസം ഒന്നു മുതൽ ആഴ്ചയിൽ പുതുതായി നാലു സർവീസുകൾ കൂടി കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്ക് ഇൻഡിഗോ ആരംഭിക്കും. നിലവിൽ ഏഴു സർവീസുകളാണ് ജിദ്ദയിലേക്കും തിരിച്ചും കോഴിക്കോട്ടുനിന്നുള്ളത്. ഇത് 11 സർവീസുകളാക്കാനാണ് നീക്കം. ഉച്ചയ്ക്ക് 1.50ന് കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെടും. സൗദി സമയം വൈകിട്ട് 5.30ന് ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് തിരിച്ചു പുറപ്പെടുന്ന തരത്തിലാണ് ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്.
Leave a Reply