ചാലക്കുടി- ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി 15 ലക്ഷം രൂപ കവർന്നു. പതിനഞ്ച് ലക്ഷം രൂപയാണ് ക്യാഷ് കൗണ്ടറിൽനിന്ന് കവർന്നത്. മുഖം മൂടി ധരിച്ചെത്തിയ ആളാണ് കവർച്ച നടത്തിയത്. കത്തി കാട്ടിയാണ് കവർച്ച നടത്തിയത്.
മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൗണ്ടറിന്റെ ഗ്ലാസ് തല്ലി തകർത്താണ് മോഷ്ടാവ് പണം കവർന്നത്. തിരക്കേറിയ ജംങ്ഷനിൽ പട്ടാപ്പകലാണ് മോഷണം നടന്നത്. പണം കവർന്ന ശേഷം ഇയാൾ ബൈക്കിൽ കടന്നുകളഞ്ഞുവെന്നാണ് പ്രാഥമിക വിവരം. ചാലക്കുടി പോലീസ് അന്വേഷണം തുടങ്ങി.
Leave a Reply