Advertisement

മലയാളി മക്കയിൽ വാഹനമിടിച്ച് മരിച്ചു

മക്ക: മലയാളി മക്കയിൽ വാഹനമിടിച്ച് മരിച്ചു. പാലക്കാട് പട്ടാമ്പി പള്ളിപുറം നാടപ്പറമ്പ് സ്വദേശി ശാഹുൽ ഹമീദ് (46) ആണ് മരിച്ചത്.

മക്കയിലെ ഷൗക്കിയയിൽ സമൂസ കച്ചവടം നടത്തുന്ന കടയിൽ ജോലി ചെയ്തുവരികയായിരുന്നു. രാത്രി ജോലി കഴിഞ്ഞതിനുശേഷം റോഡ് മുറിച്ചുകടക്കവെ എതിരെ വന്ന വാഹനമിടിച്ച് മരിക്കുകയായിരുന്നു.

ഡോ. ഇവാൾ അൽ ബഷരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു.

ഭാര്യ: വഹീദ, മക്കൾ: അബ്ദുൽ ബാസിത്ത്, ഫെമിത, ഫർസാന, മിസ്ബാഹ്

Leave a Reply

Your email address will not be published. Required fields are marked *