Advertisement

മദീന നഗരിയിൽ സൗന്ദര്യവൽക്കരണം തുടരുന്നു; ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാക്കും

 

സൗദിയിലെ മദീന നഗരിയുടെ വിവിധ ഭാഗങ്ങളിൽ സൗന്ദര്യവൽക്കരണം തുടരുന്നു. വിഷൻ 2030ന്റെ ഭാഗമായി മദീനയെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതികൾ. മരങ്ങൾ നട്ടുപിടിപ്പിച്ചും റോഡുകൾ മനോഹരമാക്കിയുമുള്ള പദ്ധതികൾ തുടരുകയാണ്.

മദീനയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ടു വർഷമായി സജീവ നിർമാണ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട റോഡുകളുടെ സൗന്ദര്യവൽക്കരണമാണ് നടക്കുന്നത്. ശൈഖ് അബ്ദുൽ അസീസ് ബിൻ സാലിഹ് റോഡ് ഉൾപ്പടെ, ഹറമിലേക്ക് നീളുന്ന വ്യത്യസ്തമായ വഴികൾ, മരങ്ങൾ നട്ടും മാർബിൾ പതിപ്പിച്ച് മോടി പിടിപ്പിക്കുന്നുണ്ട്. കാൽനടയാത്രക്കാർക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ഗതാഗതം സുഗമമാക്കുന്നുമുണ്ട്.

നിലവിൽ ഹജ്ജ് കഴിഞ്ഞ ഉടനെ തന്നെ ഉംറ വിസകൾ അനുവദിക്കുന്നതിനാൽ മക്ക, മദീന നഗരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇങ്ങനെ എത്തുന്ന സന്ദർശകർക്ക് മികച്ച അനുഭവം നൽകുക എന്ന പദ്ധതിയുടെ ഭാഗം കൂടിയാണ് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മദീനയിലേക്ക് നീളുന്ന ഹൈവേകൾ നേരത്തെ വികസിപ്പിച്ചിരുന്നു. മദീന നഗരിക്കകത്തുള്ള വ്യത്യസ്തമായ റോഡുകളുടെ വികസനവും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *