Advertisement

ജിദ്ദയിൽ ഫൈസലിയ റബ്‌വ ജില്ലകളിലെ പഴകിയ 351 കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നോട്ടീസ്

ജിദ്ദ: ഫൈസലിയ, റബ്‌വ ജില്ലകളിലെ പഴകിയ 351 കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഉടമകൾക്ക് ജിദ്ദ മേയർ നോട്ടീസ് നൽകി. ഇതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട കെട്ടിടങ്ങളുടെ ഉടമകളോട് ആവശ്യപ്പെട്ടു.

താമസക്കാരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും നഗരത്തിലെ പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെയാണ് നടപടികൾ നടപ്പിലാക്കാൻ തുടങ്ങിയത്.

ഫൈസലിയയിൽ ആകെ 263 ജീർണിച്ച കെട്ടിടങ്ങളും റബ്‌വ പരിസരങ്ങളിൽ 88 കെട്ടിടങ്ങളും പരിശോധനാ സംഘങ്ങൾ കണ്ടെത്തി. കെട്ടിടങ്ങളിൽ നോട്ടീസ് സ്ഥാപിച്ചു. ആവശ്യമായ റെഗുലേറ്ററി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അവരുടെ ഉടമകളോട് അടിയന്തിരമായി മേയറൽറ്റിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടു.

നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ തകർന്നുവീഴാൻ സാധ്യതയുള്ള കെട്ടിടങ്ങളുടെ അവസ്ഥ നിരീക്ഷിക്കുന്നതിനുള്ള നിലവിലുള്ള പദ്ധതിയിൽ കെട്ടിടങ്ങൾ പരിശോധിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി മേയർ ചൂണ്ടിക്കാട്ടി. പൊതു സുരക്ഷ ഉറപ്പാക്കാൻ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുന്നതോടൊപ്പം താമസക്കാർക്കും പരിസര പ്രദേശങ്ങൾക്കും ഉണ്ടാകാനിടയുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *