കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ 50 വയസ്സുള്ള കുവൈത്തി പൗരനെ കാസേഷൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഭാര്യയുടെ ശരീരം കീറിമുറിച്ച് ഭാഗങ്ങൾ രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ നിരവധി ചവറ്റുകുട്ടകളിൽ എറിയുകയും ചെയ്ത ക്രൂരതയ്ക്കാണ് പൗരന് വധശിക്ഷ വിധിച്ചിട്ടുള്ളത്. 2022 ഒക്‌ടോബർ മുതൽ സഹോദരിയെ കാണാതായതായി മറ്റൊരു പൗരൻ റിപ്പോർട്ട് നൽകിയപ്പോഴാണ് ഭയാനകമായ കുറ്റകൃത്യത്തിന്‍റെ ചുരുളഴിഞ്ഞത്.
ഭർത്താവാണ് ഉപദ്രവിച്ചെന്ന് സംശയിക്കുന്നത് എന്നായിരുന്നു പരാതി. പ്രത്യേകിച്ച് സഹോദരിയുടെ മൊബൈൽ ഫോൺ ഓഫാണെന്നും മറ്റൊരു സഹോദരിയുടെ രണ്ട് കുട്ടികളുടെ വിവാഹത്തിൽ പങ്കെടുത്തിട്ടില്ലെന്നും വ്യക്തമാക്കിയാണ് പരാതി നൽകിയത്. ഭർത്താവിനെ അറസ്റ്റ് ചെയ്തതെങ്കിലും തിരോധാനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. അന്വേഷണം ഊർജിതമാക്കിയ ശേഷം ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചു.
Leave a Reply