Advertisement

അബ്ദുൽ റഹീമിൻ്റെ മോചനം വൈകുന്നു; കേസ് വീണ്ടും മാറ്റി

റിയാദ്: റിയാദിൽ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം വൈകും. ഞായറാഴ്ച റിയാദ് ക്രിമിനൽ കോടതിയിൽ രാവിലെ വാദം തുടങ്ങിയെങ്കിലും കേസ് വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഇത് ഏഴാം തവണയാണ് വിധി പറയുന്നത് മാറ്റി വെക്കുന്നത്.

വധശിക്ഷ ഒഴിവാക്കിയതിന് ശേഷം മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള ഏഴാമത്തെ കോടതി സിറ്റിങ്ങായിരുന്നു ഇന്ന് നടന്നത്. നേരത്തെയുള്ള സിറ്റിങ്ങുകളിൽ എല്ലാം പല കാരണങ്ങളാൽ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതി തീരുമാനം വേരേണ്ടത്.

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പതിനെട്ടു വർഷമായി വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിൻ്റെ കേസ് കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചന ഉത്തരവ് ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *