പ്രതീക്ഷിച്ചതുപോലെ ആദായ നികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. സ്ലാബില്‍ നാമമാത്രമായ പരിഷ്‌കാരമാണ് വരുത്തിയതെങ്കിലും റിബേറ്റ് വര്‍ധിപ്പിച്ച് 12 ലക്ഷം രൂപവരെ വരുമാനമുള്ളവരെ പൂര്‍ണമായും ആദായനികുതി ബാധ്യതയില്‍നിന്ന് ഒഴിവാക്കി.
75,000 രൂപയുടെ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ കൂടി ചേരുമ്പോള്‍ ശമ്പള വരുമാനക്കാര്‍ക്ക് 12.75 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. പുതിയ നികുതി സമ്പ്രദായ പ്രകാരം നിലവില്‍ ഏഴ് ലക്ഷം രൂപവരെയുള്ളവര്‍ക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്.
അതേസമയം, 12 ലക്ഷം രൂപയില്‍ കൂടുതലാണ് വാര്‍ഷിക വരുമാനമെങ്കില്‍, തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ(പുതിയതോ പഴയതോ) അനുസരിച്ച് സ്ലാബ് പ്രകാരം നികുതി നല്‍കേണ്ടിവരും. കൂടുതല്‍ നികുതിയിളവുകളൊന്നുമില്ലാത്തതിനാല്‍ പഴയ നികുതി സമ്പ്രദായം അപ്രസക്തമാകുകയും ചെയ്തു.
ഇനി നിങ്ങളുടെ വാര്‍ഷിക വരുമാനം 12 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ ഇപ്രകാരമായിരിക്കും നികുതി കണക്കാക്കുക. അതായത് 12 ലക്ഷത്തിന് മുകളില്‍ ഒരു രൂപപോലും വരുമാനം കൂടിയാല്‍ സ്ലാബ് അടിസ്ഥാനത്തില്‍ നികുതി ബാധ്യതവരുമെന്ന് ചുരുക്കം. നാല് ലക്ഷം രൂപവരെ നികുതിയില്ല. നാല് മുതല്‍ എട്ട് ലക്ഷം വരെ 5 ശതമാനവും എട്ട് മുതല്‍ 12 ശതമാനംവരെ 10 ശതമാനവും 12 മുതല്‍ 16 ലക്ഷംവരെ 15 ശതമാനവും 16 മുതല്‍ 20 ലക്ഷംവരെ 20 ശതമാനവും 20 മുതല്‍ 24 ലക്ഷംവരെ 25 ശതമാനവും അതിന് മുകളില്‍ 30 ശതമാനവുമാണ് നികുതി ബാധ്യത.
Leave a Reply