Advertisement

പ്രവാസികളുടെ വിദേശത്തുള്ള ആശ്രിതരുടെ ഇഖാമയും ഓണ്‍ലൈന്‍ വഴി പുതുക്കാമെന്ന് ജവാസാത്ത്


ജിദ്ദ – വിദേശങ്ങളില്‍ കഴിയുന്ന ആശ്രിതരുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും ഇഖാമകളും ഓണ്‍ലൈന്‍ ആയി പുതുക്കാവുന്നതാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിദേശങ്ങളിലുള്ള വിദേശ തൊഴിലാളികളുടെ സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി റീ-എന്‍ട്രി വിസകള്‍ ഓണ്‍ലൈന്‍ ആയി ദീര്‍ഘിപ്പിക്കാവുന്നതുമാണ്.
ഈ സേവനങ്ങള്‍ നിയമാനുസൃത ഫീസുകള്‍ അടച്ച ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ പ്ലാറ്റ്‌ഫോമും മുഖീം പോര്‍ട്ടലും വഴിയാണ് പ്രയോജനപ്പെടുത്തേണ്ടതെന്നും ജവാസാത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *