റിയാദ്: പാലക്കാട് ചെർപ്പുളശ്ശേരി കാവുവട്ടം മലമേൽത്തൊടി പരേതനായ കുന്നത്തുപറമ്പിൽ മുഹമ്മദിന്റെ മകൻ യൂസുഫ് (56) റിയാദിൽ ഹൃദയസ്തംഭനം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
30 വർഷമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം ഒലയയിലെ ഒരു സ്ഥാപനത്തിൽ പാചകക്കാരനായാണ് ജോലി ചെയ്തിരുന്നത്. മൂന്ന് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്. മാതാവ്: വല്ലപ്പുഴ ശങ്കരത്തൊടി ഖദീജ, ഭാര്യ: മുണ്ടക്കോട്ടുകുർശി പുളിക്കൽ മൈമൂന, മക്കൾ: മുഹമ്മദ് ജാഫർ, ജംഷീറ, ജസീറ.
Leave a Reply