കോഴിക്കോട്: തിക്കോടിയിൽ കടലിൽ ഇറങ്ങിയ അഞ്ചംഗ സംഘത്തിലെ 4 പേർ തിരയിൽപ്പെട്ടു മരിച്ചു. കൽപ്പറ്റ സ്വദേശികളായ ഫൈസൽ, ബിനീഷ്, അനീസ, വാണി എന്നിവരാണു മരിച്ചത്. അപകടത്തിൽപ്പെട്ട ജിൻസി ചികിത്സയിലാണ്. കല്ലകത്തു ബീച്ചിൽ വൈകിട്ടായിരുന്നു അപകടം. കൽപ്പറ്റയിലെ ജിമ്മിലെ സുഹൃത്തുക്കൾ ഉൾപ്പെടെ 26 അംഗ സംഘം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവിടെ.
കടൽ ഉൾവലിഞ്ഞിട്ടുണ്ടെന്നും ആഴവും അടിയൊഴുക്കും ഉള്ളതിനാൽ ആരും ഇവിടെ ഇറങ്ങാൻ തയാറാവില്ലെന്നും തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പറഞ്ഞു. ഇവരോടു കടലിൽ ഇറങ്ങരുതെന്നു നാട്ടുകാർ മുന്നറിയിപ്പു നൽകിയിരുന്നു. കൈകോർത്തു പിടിച്ചു സംഘം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നും ജമീല വ്യക്തമാക്കി.
Leave a Reply