ഹൃദയാഘാതം: പാലക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി മണ്ണാറാട്ടിൽ മുഹമ്മദ് ഫൈസൽ (39) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇർഫാൻ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ജിദ്ദ ഖാലിദുബിനു വലീദിൽ താമസിക്കുന്ന ഇദ്ദേഹം 16 വർഷത്തോളമായി ടോയ്സ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ശഹാന മകൻ: താമിർ പിതാവ്: മുഹമ്മദലി, മാതാവ്: ഫാത്തിമ
Leave a Reply