റിയാദ്: റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിെൻറ മോചനകാര്യത്തിൽ തീരുമാനമായില്ല. ആറാം തവണയും കേസ് റിയാദ് കോടതി മാറ്റിവെച്ചു.
രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ ആരംഭിച്ച സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽനിന്ന് റഹീമും റഹീമിെൻറ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. പ്രോസിക്യൂഷെൻറ വാദം കേൾക്കലും പ്രതിഭാഗത്തിെൻറ മറുപടി പറച്ചിലുമായി കുറച്ചധികം നീണ്ട സിറ്റിങ് നടപടികൾ ഒരു തീർപ്പിലെത്തും എന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കേസ് മാറ്റിവെക്കുന്നതായി അറിയിപ്പാണ് ഒടുവിൽ വന്നത്.
കേസ് പരിഗണിക്കുന്ന അടുത്ത തീയതി ഉടൻ അറിയാം. മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നടന്നത്. ഡിസംബർ 30നായിരുന്നു കഴിഞ്ഞ സിറ്റിങ്.
Leave a Reply