Advertisement

സൗദിയിൽ പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന;  12 എണ്ണം  അടച്ചുപൂട്ടിച്ചു 

ജിദ്ദ: സൗദിയിൽ പെട്രോൾ പമ്പുകളിൽ പരിശോധന കർശനമാക്കി വാണിജ്യ മന്ത്രാലയം. നിയമ ലംഘനം കണ്ടെത്തിയ 12 സ്റ്റേഷനുകൾ അടച്ചു പൂട്ടി. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കാത്ത പമ്പുകൾക്കെതിരെയാണ് നടപടി.

ഡിസംബറിൽ രാജ്യത്ത് 78 നഗരങ്ങളിലായി 1371 പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തിയത്. ഇതിൽ 152 പമ്പുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. കടുത്ത ലംഘനങ്ങൾ കണ്ടെത്തിയ 12 പെട്രോൾ പമ്പുകൾ അതോറിറ്റി അടച്ചുപൂട്ടുകയും ചെയ്തു. ഡീസൽ ലഭ്യമാക്കാതിരിക്കുക, ഡീസൽ വിൽപ്പന വിസമ്മതിക്കുക, ഡിജിറ്റൽ സ്‌ക്രീൻ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങി നിരവധി ലംഘനങ്ങൾ അതോറിറ്റി കണ്ടെത്തി.
നിയമലംഘനങ്ങൾ കണ്ടെത്തിയ പെട്രോൾ പമ്പുകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. പെട്രോൾ പമ്പുകളിലോ സർവീസ് സെൻററുകളിലോ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ ടോൾഫ്രീ നമ്പറിലോ ഖിദ്മത് അൽ-ഷുറക്കാ എന്ന ആപ്പ് വഴിയോ ഉപഭോക്താക്കൾക്ക് അധികൃതരെ അറിയിക്കാമെന്ന് അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *